വൈക്കം : എഴുമാന്തുരുത്ത് കുന്നുമ്മേൽക്കാവ് ഭഗവതിക്ഷേത്രത്തിലെ കുംഭപ്പൂരമഹോത്സവത്തിന് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ കൊടിയേറ്റി. മേൽശാന്തി ടി.വി.പുരം വിഷ്ണു ശാന്തി സഹകാർമ്മികനായി. കൊടിയേറ്റിനുള്ള കൊടിമരം,കൊടിക്കയർ,കൊടിക്കൂറ എന്നിവ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ചു. വൈകിട്ട് 6 ന് ആർ.ശങ്കർ കുടുംബയൂണിറ്റിന്റ നേതൃത്വത്തിൽ താലപ്പൊലി നടന്നു. ഉത്സവകമ്മിറ്റി ചെയർമാൻ അജികുമാർ,കൺവീനർ സജി പൊന്നുരുക്കുംപാറയിൽ, വൈസ് പ്രസിഡന്റ് പി.കെ.ബാബു, മുരളീധരൻ, സന്തോഷ്‌കുമാർ, വിജയൻ, എം.ആർ.സുഗതൻ, മജീഷ് മോഹനൻ,ദേവരാജൻ, റജികുമാർ, രാജീവ് പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി. പ്രധാന ചടങ്ങുകളായ പൊങ്കാല, പകൽപൂരം, ചാന്താട്ട് ദർശനം എന്നിവ 27 നും, 28 ന് വൈകിട്ട് ആറാട്ട്, താലപ്പൊലി, വലിയകാണിക്ക, ഗരുഡൻതൂക്കം എന്നിവയും നടക്കും.