പാലാ : തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് പാലാ രൂപതയുടെ ആദരം. ഇന്ന് മൂന്നിന് രൂപത കാര്യാലയത്തിലെ ഓഡിറ്റോറിയത്തിൽ രൂപതാംഗങ്ങളായ നഗരസഭാ കൗൺസിലർമാരുടേയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടേയും സംഗമം നടക്കും. അടുത്ത ആഴ്ചയിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെ സംഗമം നടക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, വികാരി ജനറാൾമാരായ മോൺ. ജോസഫ് തടത്തിൽ, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് എന്നിവർ പ്രസംഗിക്കും.