(ടൂറിസം തുടർച്ച)
കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിച്ച് റോഡ്, പാലം എന്നിവ നിർമിക്കും. 250 കോടിയുടെ പ്രവൃത്തികളും അഞ്ച് വർഷത്തിനുള്ളിൽ ഏറ്റെടുക്കും. കാഞ്ചിയാർ,വാഗമൺകുട്ടിക്കാനം, ഈരാറ്റപേട്ട വാഗമൺ, മുറിഞ്ഞപുഴപാഞ്ചാലിമേട് എന്നിവ ബി.എം, ബി.സി. നിലവാരത്തിൽ നിർമിക്കും. കാൽവരിമൗണ്ട്മൂന്നാർ റോഡ് പുനർ നിർമിക്കും.
ഇടുക്കിക്ക് ഊർജം
ചിത്തിരപുരം, നെടുങ്കണ്ടം എന്നിവിടങ്ങളിൽ 220 കെ.വി. സബ് സ്റ്റേഷനുകൾ സ്ഥാപിക്കും. 66 കെ.വി. പ്രസരണ ശൃംഖല 110 കെ.വിയായി ഉയർത്തും. കൂത്താട്ടുകുളംതൊടുപുഴ, മുണ്ടക്കയംപീരമേട് 110 കെ.വി. ലിങ്കുകൾ സ്ഥാപിക്കും. മുരിക്കാശേരിയിലും കുമളിയിലും 110 കെ.വി. സബ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിനായി 400 കോടി ചെലവഴിക്കും. സോളാർകാറ്റാടിപ്പാടം വൈദ്യുതി ഉത്പ്പാദനത്തിന് 1000 കോടി മുതൽമുടക്കും. ഇടുക്കി പദ്ധതി വൈദ്യുതി ഉത്പ്പാദനം രണ്ടാംഘട്ടത്തിന് 3000 കോടി വകയിരുത്തി.
വന്യജീവികളിൽ നിന്ന് സംരക്ഷണം
വന്യമൃഗ ആക്രമണം തടയാൻ 100 കോടിയുടെ വൈദ്യുത ഫെൻസിംഗ്, മതിൽ, കിടങ്ങ് എന്നിവ സ്ഥാപിക്കും. ഉൾക്കാടുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കും. വനസംരക്ഷണത്തിന് പ്രതിവർഷം 50 കോടി ചെലവിടും.
മറ്റ് പ്രഖ്യാപനങ്ങൾ:
2024 ഓടെ ജില്ലയിൽ 1.69 ലക്ഷം കുടിവെള്ള കണക്ഷനുകൾ, ഇടുക്കി, പൊൻകുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ വഴി 25 കുടിവെള്ള പദ്ധതികൾ, ഇതിനായി 1089 കോടി ചെലവിടും, ഇടുക്കിയിൽ ട്രൈബൽ കോളജ്, അഞ്ച് വർഷത്തിനുള്ളിൽ ഇടുക്കി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. ആരോഗ്യ മേഖലയ്ക്ക് 1000 കോടി, ലൈഫ് മിഷനിലൂടെ പട്ടികജാതി പട്ടികവർഗം വിഭാഗങ്ങളുടെ വീട് നിർമാണത്തിന് 1043 കോടി, പട്ടികജാതി കുടുംബങ്ങൾക്ക് പ്രതിവർഷം 500 വീതം പഠനമുറികൾ, ഊരുകളുടെയും കോളനികളുടെയും വികസനത്തിന് 100 കോടി, തോട്ടം തൊഴിലാളികൾക്ക് വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ 500 കോടി ചെലവഴിക്കും.