കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ മുരുകനെ പ്രകീർത്തിച്ച് പുറത്തിറങ്ങുന്ന 'ശ്രീകുമരൻ" ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം ദേവസ്വം പ്രസിഡന്റ് വി.പി.അശോകൻ നിർവഹിച്ചു. ശരണ്യ അനീഷും അനീഷ് ഗംഗാധരനുമാണ് ഓഡിയോ കൈമാറിയത്. ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ, ഉഷേന്ദ്രൻ തന്ത്രി, ശാഖാ പ്രസിഡന്റ് ദേവദാസ്, വൈസ് പ്രസിഡന്റ് അജയൻ തുടങ്ങിയവർ പങ്കെടുത്തു.