ചങ്ങനാശേരി : അഖില കേരള വിശ്വകർമ്മ മഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ മഹാരോഷാഗ്നി പദയാത്ര നടത്തും. വിശ്വകർമ്മജർക്ക് നിയമസഭ പ്രാതിനിധ്യം ആവശ്യപ്പെട്ട് മാർച്ച് 1 ന് ചങ്ങനാശേരി മതുമൂലയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വിവിധ വാഹനങ്ങളുടെ അകമ്പടിയോടെ പെരുന്നയിൽ സമാപിക്കും. തുടർന്ന് പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗം മുൻസിപ്പൽ വൈസ് ചെയർമാൻ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്യും.