വൈക്കം : വെച്ചൂർ അംബികാ മാർക്കറ്റ് പി.ജെ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനോത്സവം നടത്തി. വെച്ചൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ജെയ്‌മോൻ മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്‌സൺ അഡ്വ.രമണൻ കടമ്പറ കേരള ചരിത്രവഴികൾ നവകേരളത്തിന്നായി ജനകീയാസൂത്രണം എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻ സി ജോസഫ്, വാർഡ് മെമ്പർ ശാന്തിനി രാജീവ്. അനീഷ് തേവരപ്പടിക്കൽ, ഭാവന തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു