തൃക്കൊടിത്താനം : എസ്.എൻ.ഡി.പി യോഗം തൃക്കൊടിത്താനം 59-ാം നമ്പർ ശാഖയിലെ മാവേലിമറ്റം വിശ്വഗുരു പുരുഷ സ്വയം സഹായ സംഘത്തിന്റെ സംയുക്ത വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ സെക്രട്ടറി കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.ജി. ഷാജി അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൺവീനർ കെ.പ്രസാദ് കക്കാട്ട് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് അനീഷ് പൂവത്തിങ്കൽ മുഖ്യപ്രസംഗം നടത്തും. പി.എം.നോഹരൻ, സി.കെ.രാജു, കെ.ജി.തങ്കച്ചൻ, എൻ.ഓമനക്കുട്ടൻ, കെ.എ.അനിമോൻ, കെ.കെ.ചെല്ലപ്പൻ തുടങ്ങിയവർ പങ്കെടുക്കും. സംഘം കൺവീനർ കെ.ആർ. തങ്കപ്പൻ കക്കാട്ട് സ്വാഗതവും, എൻ.പൊന്നപ്പൻ നടുവിലേപ്പറമ്പ് നന്ദിയും പറയും. എം ജി യൂണിവേഴ്‌സിറ്റി എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തൃക്കൊടിത്താനം പുതുപ്പറമ്പിൽ വിദ്യാ സുരേഷിന് സംഘം മൊമന്റോയും കാഷ് അവാർഡും നല്കി ആദരിക്കും. തൃക്കൊടിത്താനം പഞ്ചായത്ത് 20-ാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രസാദ് കുമരംപറമ്പിലിനെയും ആദരിക്കും.