തലയാഴം : തലയാഴം പഞ്ചായത്തിൽ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയ്ക്ക് തുടക്കമായി. തലയാഴം പതിനാലാം വാർഡിലെ തമ്പുരാൻ തോടിന്റെ ശുചീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനി മോൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമേശ് പി.ദാസ് , പഞ്ചായത്ത് സെക്രട്ടറി ദേവി പാർവ്വതി, മെമ്പർമാരായ മധു, ജെൽസിസോണി, കൊച്ചുറാണി,ഹരിത കേരള മിഷൻ കോർഡിനേറ്റർ മറിയം, എൻ ആർ ഇ ജി എസ് എൻജിനിയർമാരായ ഹാരീസ്, നിതിൻ തുടങ്ങിയവർ പങ്കെടുത്തു