abraham-pazhayakadavan

വൈക്കം : ഇന്ധനവിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് (എം) വൈക്കം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തള്ളി പ്രതിഷേധ പ്രകടനം നടത്തി. വടക്കേനട ദേവസ്വം ഗ്രൗണ്ടിൽ നിന്ന് ബോട്ട് ജെട്ടി മൈതാനത്തേക്കാണ് പ്രവർത്തകർ വണ്ടി തള്ളി പ്രകടനമായി നീങ്ങിയത്. ജില്ലാ ജന.സെക്രട്ടറി എബ്രഹാം പഴയകടവൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ കൊളുത്തുവായിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് പള്ളിവാതുക്കൽ, ഷിബി സന്തോഷ്, ജോസ് കടവിത്തറ, സാബു ചക്കനാട്ട്, കനക രമണൻ, ബേബി തെക്കേത്തറ, ബിനോജ് കണ്ടത്തിൽ, ജോസഫ് കണ്ണിമി​റ്റം എന്നിവർ നേതൃത്വം നൽകി.