കാഞ്ഞിരപ്പള്ളി : രജിസ്റ്റേർഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ(റെൻസ്‌ഫെഡ്) ജില്ലാസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് വി.സലാം അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനപ്രസിഡന്റ് സി.വിജയകുമാർ, ജില്ലാസെക്രട്ടറി ശ്രീകാന്ത് എസ.ബാബു, സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം, ടി.കെ.നസിം, ആർ.രാജേന്ദ്രകുമാർ, മുഹമ്മദ് ഹനീഫ, എസ്.നന്ദകുമാർ, കെ.എ.ഫൈസൽ, അനിൽ കെ.മാത്യു, ഷിനോയ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീകാന്ത് എസ്.ബാബു (പ്രസിഡന്റ്), മുഹമ്മദ് ഹനീഫ (സെക്രട്ടറി), ഷിനോയ് ജോർജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.