meenachilar

കോട്ടയം: മീനച്ചിലാർ- മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാറ്റിന്റെ വിവിധ ശാഖകൾ തെളിച്ചെടുക്കുന്നു. ആറ് ഭാഗങ്ങളായി തിരിച്ച് വേമ്പനാട്ടു കായൽവരെയെത്തുന്ന നദിയുടെ ശാഖകളെ ഒറ്റയടിക്ക് തെളിക്കുന്നതോടെ പ്രളയ രഹിത കോട്ടയം യാഥാർത്ഥ്യമാകുമെന്ന് നദീ പുനർ സംയോജന പദ്ധതി കോ- ഒാർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ അറിയിച്ചു.

ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഡി. ബിജുവിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ എക്സി.എൻജിനീയർ മോളിക്കുട്ടി ഇമ്മാനുവൽ, അസി.എക്സി. എൻജിനിയർ ശ്രീകല കെ. തുടങ്ങിയ ഉദ്യോഗസ്ഥ സംഘം നദിയുടെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് തയ്യാറാക്കിയ ആറു പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഏറ്റുമാനൂർ -പേരൂർ ഭാഗങ്ങളിൽ നീരൊഴുക്കിന് തടസമായ തിട്ടകൾ എടുത്തു മാറ്റി നദിയുടെ മറു ഭാഗത്ത് കുത്തൊഴുക്കുമൂലം തീരം തകരുന്ന ഇടങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് തീരങ്ങൾ പുന:സൃഷ്ടിക്കും. നദിയിലെ മണൽ വാരി മാറ്റാതെ അതു തന്നെ നദീസംരക്ഷണത്തിനുപയോഗിക്കുന്ന വിധം ജലവിഭവ വകുപ്പിന്റെ ഡിസൈൻ ആന്റ് മാനേജ്മെൻ്റ് വിഭാഗമാണ് പദ്ധതി അവിഷ്ക്കരിച്ചത്.

അംഗീകാരം ലഭിച്ച പദ്ധതികൾ

1. നീലിമംഗലം പാലം മുതൽ ചീപ്പുങ്കൽ പാലം വരെ ജലഗതാഗതത്തിന് സൗകര്യമൊരുക്കുക

2. വേമ്പനാട് കായൽ മുഖം മുതൽ മണിയാപറമ്പ് ബോട്ട് ജെട്ടി വരെ ജലപാത നവീകരണവും പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷണവും

3. വേമ്പനാട് കായലിൽ പക്ഷിസങ്കേത ഭാഗത്ത് പുരവഞ്ചി സഞ്ചാരത്തിന് തടസമായി നിൽക്കുന്ന പായലും പോളയും നീക്കം ചെയ്യുക.

4. മീനച്ചിലാറ്റിൽ ഒഴുക്ക് തടസപ്പെടുത്തുന്ന മരച്ചില്ലകളും മണൽതിട്ടകളും മാറ്റിയുള്ള മീനച്ചിലാറിന്റെ നവീകരണം.

5. ചുങ്കം മുതൽ കാഞ്ഞിരം വരെയുളള മീനച്ചിലാറിന്റെ നവീകരണം