രാമപുരം : സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ മെറിറ്റ്‌ഡേ ആഘോഷവും സ്‌കോളർഷിപ്പ് വിതരണവും നടന്നു. സമ്മേളനം മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സാബു ജോർജ്ജ്, പി.ടി.എ വൈസ് പ്രസിഡന്റ് ബെന്നി കോതമ്പനാൽ, സാബു തോമസ്, അശ്വിൻ പി.എസ്, അനസിൽ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. എസ്. അഭിനവ് കൃഷ്ണ മാജിക് അവതരിപ്പിച്ചു.