എലിക്കുളം : പബ്ലിക് ലൈബ്രറിയുടെ മുൻ പ്രസിഡന്റുമാരായ അന്തരിച്ച വി.എൻ.രാമകൃഷ്ണൻനായരുടെയും (ആർ.കെ.മഞ്ചക്കുഴി) പി.കെ.സുകുമാര കൈമളുടെയും, മുൻ സെക്രട്ടറി പി.കെ.ശ്രീധരൻ പാമ്പാടിയാത്തിന്റെയും ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ.മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേഷ് ബി.വെട്ടിമറ്റം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക്
ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.