
ചങ്ങനാശേരി: എൻ.എസ്.എസ് പ്രതിനിധിസഭയിലെ 115 ഒഴിവുകളിൽ 104 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ. എൻ.വി. അയ്യപ്പൻ പിള്ള, കലഞ്ഞൂർ മധു, എം.എം. ഗോവിന്ദൻകുട്ടി, അഡ്വ. ചിതറ എസ്. രാധാകൃഷ്ണൻ നായർ, ഡോ. ജി. ഗോപകുമാർ, ആർ. ബാലകൃഷ്ണ പിള്ള, ജി. തങ്കപ്പൻ പിള്ള, യൂണിയൻ പ്രസിഡന്റുമാരായ അഡ്വ. വി.ആർ. രാധാകൃഷ്ണൻ (റാന്നി), കെ. ചന്ദ്രശേഖര പിള്ള (കാർത്തികപ്പള്ളി), പി. രാജഗോപാലപ്പണിക്കർ (അമ്പലപ്പുഴ), പി. മധു (കോട്ടയം), ആർ. മണിക്കുട്ടൻ (ഹൈറേഞ്ച്), എം. ജനീഷ്‌കുമാർ (നോർത്ത് പറവൂർ), അഡ്വ. പി. ഹൃഷികേശ് (തലപ്പിള്ളി), പി.യു. ഉണ്ണി (ആലത്തൂർ ചിറ്റൂർ), പി.എം. സോമസുന്ദരൻ നായർ (പൊന്നാനി), കെ. ശശികുമാർ (മണ്ണാർക്കാട്), ഡോ. പി. നാരായണൻ നായർ (മാനന്തവാടി), എ.കെ. രാമകൃഷ്ണൻ (കണ്ണൂർ) എന്നിവർ ഉൾപ്പെടുന്നു. പത്തനംതിട്ട, കുന്നത്തുനാട്, സുൽത്താൻ ബത്തേരി, തളിപ്പറമ്പ് എന്നീ 4 താലൂക്കുകളിലായി 11 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 7ന് താലൂക്ക് യൂണിയൻ ഓഫീസിൽ നടത്തും.