കട്ടപ്പന: എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനം ആരംഭിച്ചു. വിശ്വാസികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 24 മണിക്കൂറും കുരിശുമല കയറാമെന്നും ചടങ്ങുകളിൽ പങ്കെടുക്കാമെന്നും നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോർജ് പാട്ടത്തെക്കുഴി, സഹവികാരി ഫാ. ജോസഫ് പള്ളിവാതുക്കൽ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 നും വൈകന്നേരം 4.30 നും ദിവ്യബലി നടക്കും.