veg

കോട്ടയം: പച്ചക്കറി വിലയിൽ കുറവ് വന്നിട്ടും വിപണി സജീവമായില്ല. മൂന്ന് ദിവസം മുൻപ് വരെ കുത്തനെ ഉയർന്ന പച്ചക്കറി വിലയാണ് ഇപ്പോൾ കുറഞ്ഞത്. ചെറിയ ഉള്ളി, സവാള, പയർ, ബീൻസ്, വെണ്ടക്ക, മുരിങ്ങക്ക എന്നിവയ്ക്കായിരുന്നു ഉയർന്ന വില. ചെറിയ ഉള്ളി 120, ബീൻസ് 80, പയർ 80, വെണ്ടക്ക 100, മുരിങ്ങക്ക 200 എന്നിങ്ങനെയായിരുന്നു ഒരാഴ്ച മുൻപ് വരെയുണ്ടായിരുന്നത്. മുരിങ്ങക്കയ്ക്ക് റെക്കോഡ് വിലയായിരുന്നു. നിലവിൽ ചെറിയ ഉള്ളിയുടെ വിലയിലാണ് വർദ്ധനവ് 120 വരെ.

നോമ്പുകാലമായതിനാൽ പച്ചക്കറിയ്ക്ക് കൂടുതൽ ആവശ്യക്കാർ എത്തേണ്ടതാണെങ്കിലും വില ഉയർന്നത് വിപണിയെ സാരമായി ബാധിച്ചു. വിലയിൽ കുറവ് വന്നിട്ടും വിപണി സജീവമാകുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. കേരളത്തിലേയ്ക്ക് തമിഴ്‌നാട്, കമ്പം, തേനി, മേട്ടുപാളയം, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പച്ചക്കറി എത്തിക്കുന്നത്. വരവിൽ കുറവ് വന്നിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.

പച്ചക്കറി വില കുത്തനെ ഉയർന്നതിനാൽ വ്യാപാരികളിൽ ചിലർ പഴം വിപണിയിലേയ്ക്ക് മാറിയിരുന്നു. അവർതിരികെ വന്നിട്ടുണ്ട്.


വിലനിലവാരം

സവാള 38
കിഴങ്ങ് 20
മുരിങ്ങക്ക 120
പയർ 45
ചെറിയ പയർ 25
തക്കാളി 20
കാരറ്റ് 25
ബീൻസ് 35
കാബേജ് 20
ബീറ്റ്‌റൂട്ട് 25
ചേന 18
മത്തങ്ങ 12
മാങ്ങ 35
ചേമ്പ് 25
ഇഞ്ചി 30