വൈക്കം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം ഹയർ സെക്കന്ററി തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു. 17 വയസ് പൂർത്തിയായവരും ഏഴാം ക്ലാസ് ജയിച്ചവരുമായിരിക്കണം അപേക്ഷകർ. 8, 9, 10 ക്ലാസുകളിൽ പഠനം മുടങ്ങിയവർക്കും പത്താംക്ലാസ് തോറ്റവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് 1750 രൂപ, രജിസ്ട്രേഷൻ ഫീസ് 100 രൂപ.
ഹയർ സെക്കന്ററി തുല്യതാ കോഴ്സിന് 22 വയസ്സ് പൂർത്തിയായവരും പത്താംക്ലാസ് ജയിച്ചവരുമായിരിക്കണം അപേക്ഷകർ. കോഴ്സ്, രജിസ്ട്രേഷൻ ഫീസ് 2500 രൂപ. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 9961205734 എന്ന നമ്പരിൽ ബന്ധപ്പെടണം. മാർച്ച് 1 മുതൽ 10 വരെ 50 രൂപ ഫൈനോടെയും 11 മുതൽ 15 വരെ 200 രൂപ സൂപ്പർ ഫൈനോടെയും പണം അടയ്ക്കാം.