മുണ്ടക്കയം: വണ്ടൻപതാൽ എട്ടാം വാർഡ് കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് പൊതുയോഗം നടന്നു. വാർഡ് മെമ്പർ ഫൈസൽ മോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി എസ് ചെയർപേഴ്‌സൺ പ്രമീള ബിജു ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും മുൻ പഞ്ചായത്തംഗം രജനി ഷാജിക്ക് മൊമെന്റോയും സമ്മാനിച്ചു.