
വൈക്കം : മന്ത്റി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. മേഴ്‌സിക്കുട്ടിയമ്മയുടെ ചിത്രം പതിച്ച കോലം പ്രതിഷേധക്കാർ കത്തിച്ച് കായലിൽ തള്ളി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം നിർവഹിച്ചു. പി.എൻ കിഷോർകുമാർ, ടി.കെ വാസുദേവൻ, പി.ഡി ഉണ്ണി, ഷാജി വല്ലുത്തറ, ഡി.ചന്ദ്രശേഖരൻ, ഇടവട്ടം ജയകുമാർ, എം.പി രാജേന്ദ്രൻ, എം.അശോകൻ, ജയൻ, പ്രകാശൻ, പ്രസന്നൻ, സജീവ്, രാജീവ് എന്നിവർ പ്രസംഗിച്ചു.