ചങ്ങനാശേരി: ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ കോട്ടയം ജില്ലാ കമ്മറ്റി ആലോചനാ യോഗവും, ജില്ലാ ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് ഉച്ചക്കഴിഞ്ഞ് 2.30ന് മാടപ്പള്ളി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് സുനിൽ കൈമൾ ഉദ്ഘാടനം നിർവഹിക്കും. പി.ജെ ചാക്കോ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ തോമസ് കെ മാറാട്ടുകളം സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ. സാമവേൽ, ഹൈക്കോടതി അഡ്വ. റോണി ജേക്കബ്, കെ.കെ സുനിൽ, സെബാസ്റ്റ്യൻ മൂലയിൽ, രാജി, വിദ്യ തുടങ്ങിയവർ പങ്കെടുക്കും.