വൈക്കം : പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന മഹാലക്ഷ്മിപൂജയ്ക്ക് തന്ത്റി മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. മേൽശാന്തി ദിനിൽ ഭട്ടതിരിപ്പാട് സഹകർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് എസ്. മധു, സെക്രട്ടറി കെ.എൻ.നാരായണൻ നായർ, ട്രഷറർ പ്രമോദ് ചന്ദ്രൻ, അപ്പു നായർ, പത്മകുമാർ പന്തപ്പള്ളി, എ.ചന്ദ്രമോഹനൻ നായർ, നന്ദകുമാർ, ആർ.രാധാകൃഷ്ണൻ നായർ, വനിത സമാജം പ്രസിഡന്റ് അഡ്വ. ശ്രീകല, സെക്രട്ടറി എസ്.ദേവിപാർവ്വതി, ജോയിന്റ് സെക്രട്ടറി സുധ.എസ് നായർ എന്നിവർ നേതൃത്വം നൽകി.