കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ തവണ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. അവാർഡ്ദാന സമ്മേളനം സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിച്ചു. സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണവും, യോഗം കൗൺസിലർ എ.ജി തങ്കപ്പൻ മുഖ്യപ്രസംഗവും നടത്തി. യോഗം ബോർഡ് അംഗങ്ങളായ അഡ്വ.ശാന്താറാം റോയി, അഡ്വ.കെ.എ പ്രസാദ്, വൈസ് സിഡന്റ് വി.എം ശശി, സെക്രട്ടറി ആർ.രാജീവ് എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി അവാർഡിന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ 106 പേരും, സി.ബി.എസ്.ഇ വിഭാഗത്തിൽ 12 പേരും അർഹരായി. ഹയർസെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി 54 പേരും, സി.ബി.എസ്.ഇ വിഭാഗത്തിൽ 10 പേരും അർഹരായി.