പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ശാഖാ അംഗങ്ങൾക്ക് കൈതാങ്ങായി ആടും കൂടും കോഴിയും കൂടൂം പദ്ധതി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആയിരം ഈഴവകുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യൂണിയൻ കൺവീനർ എം.പി സെൻ അറിയിച്ചു. ആദൃഘട്ടത്തിൽ 120 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. യോഗത്തിൽ സി.റ്റി.രാജൻ അക്ഷര അദ്ധൃക്ഷത വഹിച്ചു. വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ പി.ജി.അനിൽകുമാർ, യൂണിയൻ അഡ്.കമ്മറ്റി അംഗം ഗിരീഷ്, ഗ്രാമ നിർമ്മാൺ സമാജ് സി.ഇ.ഒ ശശികുമാർ,യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി,യൂണിയൻ വനിതാകമ്മറ്റി അംഗങ്ങളായ കുമാരി ഭാസ്‌കരൻ, രാജി ജിജിരാജ്,സുജ മണിലാൽ, ബീനാ മോഹൻദാസ്,റീനാ അജി, സജി മുല്ലയിൽ, എം.ആർ ദിലീപ്,രാജൻ കൊണ്ടൂർ, വിവിധശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു. മിനർവ്വ മോഹൻ സ്വാഗതവും ബിന്ദു സജി മനത്താനം നന്ദിയും പറഞ്ഞു.