പാലാ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര മാർച്ച് രണ്ടിന് പാലായിൽ എത്തും. രാവിലെ 10ന് ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രൺജിത്ത് ജീ മീനാഭവൻ അദ്ധ്യക്ഷനാകും. യോഗത്തിൽ ബി.ജെ.പി സംസ്ഥന ജനറൽ സെക്രട്ടറിമാരായ എം.റ്റി രമേശ്, ജാേർജ് കുര്യൻ, സി.കൃഷ്ണകുമാർ, അഡ്വ പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, യുവമോർച്ചാ സംസ്ഥാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, സംസ്ഥാന സമതിയംഗം സന്ദീപ് വാചസ്പതി എന്നിവർ സംസാരിക്കും. യോഗത്തിൽ സാമൂഹിക സാംസ്‌കാരിക , രാഷ്ട്രീയ മേഖലകളിലെ നിരവധിയാളുകൾ സംസ്ഥാന അദ്ധ്യക്ഷനിൽ നിന്ന് അംഗത്വം എടുക്കുമെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രൺജിത്ത് ജീ മീനാഭവൻ പറഞ്ഞു. പത്രസമ്മേളനത്തിൽ ബി.ജെ.പി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സരീഷ് കുമാർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇൻ ചാർജ് മഹേഷ് ചന്ദ്രൻ, യുവമോർച്ച നിയേജകമണ്ഡലം പ്രസിഡന്റ് അരുൺ സി മോഹൻ,യുവമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീഷ് നെല്ലിക്കൽ, ബി.ജെ.പി കരൂർ പഞ്ചായത്ത് പ്രസിഡന്റ് മഹേഷ് കരൂർ എന്നിവർ പങ്കെടുത്തു.