കോട്ടയം: മാരി ടൈം ഇന്ത്യ സമ്മിറ്റിനു മുന്നോടിയായി കൊച്ചിൻ പോർട്ട് ട്രസ്റ്റും കോട്ടയം പോർട്ടും 33 കോടിയുടെ വികസന പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഉൾനാടൻ ജലപാതയിലൂടെ കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി സഹായകരമാകുമെന്ന് കോട്ടയം പോർട്ട് മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നടന്ന ചടങ്ങിൽ കൊച്ചിൻ പോർട്ട് ചെയർപേഴ്‌സൺ ഡോ.എം.ബീനയുടെ സാന്നിധ്യത്തിൽ ട്രാഫിക് മാനേജർ വിപിൻ മേനോന് കോട്ടയം പോർട്ട് മാനേജിംഗ് ഡയറക്ടർ ധാരണാപത്രം കൈമാറി. കൊച്ചിൻ പോർട്ട് വൈസ് ചെയർമാൻ സിറിൽ സി.ജോർജ്, അഡ്വൈസർ ഗൗതം ഗുപ്ത, കോട്ടയം പോർട്ട് ഡയറക്ടർ ബൈജൂസ്, ജനറൽ മാനേജർ രൂപേഷ് ബാബു എന്നിവർ പങ്കെടുത്തു.