കൂട്ടിക്കൽ: മേഞ്ഞു നടക്കുന്നതിനിടെ കിണറ്റിൽ വീണ പോത്തിനെ കാഞ്ഞിരപ്പള്ളി അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂട്ടിക്കൽ പഞ്ചായത്ത് 11ാം വാർഡിൽ നജീബ് പാറയ്ക്കലിന്റെ ഉടമസ്ഥതയിലുള്ള 8 മാസം പ്രായമായ പോത്താണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത് .

കാഞ്ഞിരപ്പള്ളി അസി.സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് പോത്തിനെ കരക്കെത്തിച്ചത്. ഫയർ റെസ്‌ക്യൂ ഓഫീസർ പി.എസ് സനൽ കിണറ്റിലിറങ്ങി റോപ്പ്,ബെൽറ്റ് ,ലാഡർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെയും സിവിൽ ഡിഫെൻസ്, ആപ്ദാമിത്ര അംഗങ്ങളുടെയും സഹായത്തോടെയാണ് പോത്തിനെ പുറത്തെത്തിച്ചത്.
ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഹരീഷ് കുമാർ, മുഹമ്മദ് അനീസ് ,വിഷ്ണു ,ലിബിൻ ,സുരേഷ് ,ഡ്രൈവർ ബിനു ,സിവിൽ ഡിഫെൻസ് അംഗം മുഹമ്മദ് സാദിഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.