പൊൻകുന്നം: പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തോൽവിയെ തുടർന്ന് സി.പി.ഐ ചിറക്കടവ് ലോക്കൽ കമ്മറ്റിയിൽ അച്ചടക്ക നടപടി. ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.ബാലചന്ദ്രനെ മാറ്റി. പകരം എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായ പി.പ്രജിത്തിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചിറക്കടവ് 9, 11 വാർഡുകളിലെ തോൽവിയെ സംബന്ധിച്ച വിലയിരുത്തലുകളാണ് ലോക്കൽ സെക്രട്ടറിയെ മാറ്റുന്നതിനു കാരണമെന്നാണ് സൂചന.11ാം വാർഡിൽ സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി സ്വതന്ത്രനായി മത്സരിച്ചിരുന്നു. ഇവിടെ ബി.ജെ.പി പ്രതിനിധിയാണ് വിജയിച്ചത്.ഒമ്പതാം വാർഡിൽ നിന്നും കോൺഗ്രസ് പ്രതിനിധിയുമാണ് വിജയിച്ചത്.