കോട്ടയം: പൊതുമേഖലാ ബാങ്കുകളെയും ഇൻഷ്വറൻസ് സ്ഥാപനങ്ങളെയും വ്യാപകമായി സ്വകാര്യ വത്കരിക്കുന്നതിനെതിരെ ഓൺലൈൻ കൺവൻഷൻ നടത്തി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ , ബെഫി, കേരള സ്റ്റേറ്റ് ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ നടത്തിയത്. പൊതുമേഖലാ ബാങ്ക് ഇൻഷ്വറൻസ് സ്വകാര്യവത്കരണം ആർക്കുവേണ്ടി എന്ന വിഷയത്തിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ജി.ഇ.ഐ.യു ജനറൽ സെക്രട്ടറി എം.യു തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ ജനറൽ സെക്രട്ടറി വി.കെ രമേഷ്, ബെഫി ജില്ലാ സെക്രട്ടറി വി.പി ശ്രീരാമൻ എന്നിവർ പ്രസംഗിച്ചു.