പൊൻകുന്നം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് നാളെ 2ന് പൊൻകുന്നത്ത് ട്രാഫിക് ജംഗ്ഷനിൽ സ്വീകരണം നൽകും. രാജേന്ദ്രമൈതാനത്ത് നടക്കുന്ന സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ടി.ബി.ബിനു അദ്ധ്യക്ഷത വഹിക്കും. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം,എരുമേലി,പാറത്തോട്,കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ പ്രവർത്തകരും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തിലെ പ്രവർത്തകരും പങ്കെടുക്കും. പാലായിലെ സ്വീകരണ പരിപാടിക്ക് ശേഷം ഉച്ചയോടെ പൊൻകുന്നത്ത് എത്തുന്ന സുരേന്ദ്രൻ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. ഇവർക്കൊപ്പമാണ് ഉച്ചഭക്ഷണം.