ചേനപ്പാടി: ഇടയാറ്റുകാവ് ദേവിക്ഷേത്രത്തിൽ കുംഭപ്പൂര ഉത്സവഭാഗമായി പുണ്യം പൂങ്കാവനം പദ്ധതിയിൽ ഫലവൃക്ഷത്തൈകൾ നട്ടു. സമീപ ക്ഷേത്രങ്ങളിലെ ഭാരവാഹികളെ ആദരിച്ചു. മുൻ ഡിവൈ.എസ്.പി അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ചേനപ്പാടി റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എസ്.ഐ ഷിബു, റിട്ട.തഹസിൽദാർ സതീശൻ എസ്.നീരജം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികളായ രാജശേഖരൻ നായർ താവൂർ, ജയകൃഷ്ണൻ കുറ്റിക്കാട്ട്, വിജയകുമാർ പഴയമ്പാട്ട്, കെ.കെ.രാജപ്പൻ കോയിക്കൽ, എം.പി.ദേവദാസ്, കെ.എസ്.പ്രകാശ് തുടങ്ങിയവരെ ആദരിച്ചു.