chazikadn

ഭരണങ്ങാനം: ജനകീയ ആവശ്യങ്ങൾ ചർച്ച ചെയ്യാനോ, പരിഹാരം കാണുവാനോ ശ്രമിക്കാതെ ഗ്രൂപ്പ്കളിയും തമ്മിൽതല്ലും കൈമുതലായുള്ള അനൈക്യ രാഷ്ട്രീയ മുന്നണിയാണ് യു.ഡി.എഫ് എന്നും ഇവരിൽ ജനവിശ്വാസം പാടേ ഇല്ലാതായതായും കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി തോമസ് ചാഴികാടൻ എം.പി പറഞ്ഞു.കോൺഗ്രസ് ദേശീയ നേതാക്കൾക്ക് പോലും പാർട്ടിയേയും നേതാക്കളെയും വിശ്വാസമില്ലാതായി. നിലപാടുകളില്ലാത്ത രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു. ജോസ്.കെ.മാണി നയിക്കുന്ന ജനകീയം വികസന പദയാത്രയുടെ ഭരണങ്ങാനം പഞ്ചായത്ത് സമ്മേളനത്തിൽ പ്രവിത്താനത്ത് പ്രസംഗിക്കുകയായിരുന്നു തോമസ് ചാഴികാടൻ. സമ്മേളനത്തിൽ ടി.കെ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. നിർമ്മല ജിമ്മി,സിറിയക് ചന്ദ്രൻകുന്നേൽ,ബെന്നി മൈലാട്ടൂർ,സാജൻ തൊടുക,ബേബി ഊരോത്ത്,ബേബി ഉഴുത്തുവാൽ,രാജേഷ് വാളിപ്ലാക്കൽ,റാണി ജോസ്,ജോസ് അമ്പലമറ്റം,ആനന്ദ് ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.