കടുത്തുരുത്തി: കടുത്തുരുത്തി മുണ്ടാർ പാടശേഖരത്തിലെ നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കർഷകമോർച്ച കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ലിജിൻ ലാൽ ധർണ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ആർ ഷിജോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.വി.നാരായണൻ, സുദീപ് നാരായണൻ,റ്റി.എ.ഹരികൃഷ്ണൻ,കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി എന്നിവർ പ്രസംഗിച്ചു.