കുമരകം: ടാറിനു സമാനമായ കറുത്ത ദ്രാവകം ഒഴിച്ചതിനെ തുടർന്ന് മൂന്ന് ദിവസം നരകയാതന അനുഭവിച്ച എരുമയ്ക്ക് സുഖപ്രസവം. ചെമ്പോടിത്തറ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള എരുമയാണ് കുമരകം പെട്രോൾ പമ്പിനു സമീപമുള്ള വിജനമായ പുരയിടത്തിൽ പ്രസവിച്ചത്. ആറുമാസം മുമ്പാണ് രണ്ടാം കലുങ്കിന് സമീപം വിജനമായ പുരയിടത്തിൽ ബന്ധിച്ചിരുന്ന എരുമയെ പശയുള്ള കറുത്ത ദ്രാവകത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയെത്. മൂന്നു ദിവസം ഏറെ കഷ്ടപ്പെട്ടാണ് ഷിബു എരുമയുടെ ശരീരത്തിൽ നിന്ന് കറുത്ത ദ്രാവകം നീക്കിയത് .ഗർഭിണിയായ എരുമയുടെ ശരീരത്തിൽ ടാർ ഒഴിച്ചതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. മിണ്ടാപ്രാണിയോട് ക്രൂരത ചെയ്ത ആളിനെ കുറിച്ച്‌ വിവരം നൽകുന്നയാൾക്ക് ഒരു മൃഗ സ്നേഹി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആളെ കണ്ടെെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരമാണ് എരുമക്കിടാവിന് ജന്മം നൽകിയത്.