auto
അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ.

കട്ടപ്പന: കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ആട്ടോറിക്ഷ കടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. ആട്ടോറിക്ഷ ഡ്രൈവർ സുവർണഗിരി ചക്കുംചിറയിൽ എബിൻ (22), യാത്രക്കാരായ വയലിൽ ശശിധരൻ നായർ (56), ഗിരിജ (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കാഞ്ചിയാർ പള്ളിക്കവലയ്ക്കു സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ ആട്ടോറിക്ഷയിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിറുത്താതെ ഓടിച്ചുപോയി. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.