fire
ചെങ്കര എട്ടേക്കറിന് സമീപം കാട്ടുതീ പടര്‍ന്നപ്പോള്‍.

കട്ടപ്പന: ചെങ്കര എട്ടേക്കറിൽ കാട്ടുതീ പിടിച്ച് 200 ഏക്കർ ഭൂമി കത്തിനശിച്ചു. ഇന്നലെ ഉച്ചയോടെ ഹാരിസൺ തേയില തോട്ടത്തിനു സമീപമാണ് കാട്ടുതീ പടർന്നത്. തുടർന്ന് കട്ടപ്പന അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കൃഷിയിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കി.