waste
പേഴുംകവല പാറമടയ്ക്ക് സമീപത്തെ മാലിന്യക്കൂമ്പാരം.

കട്ടപ്പന: നഗരസഭയുടെ മാലിന്യ നിർമാർജനം പാളിയതോടെ കട്ടപ്പന നഗരത്തിലും പരിസര പ്രദേശങ്ങളിലും മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെടുന്നു. സമ്പൂർണ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി മാലിന്യം നീക്കുന്നത് തടസപ്പെട്ടതോടെ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിലും റോഡരികിലും പാറമടകളിലുമെല്ലാം മാലിന്യം കുന്നുകൂടുന്നത്. കട്ടപ്പന- ഇരട്ടയാർ റോഡിൽ പേഴുംകവലയിലെ ബീവറേജസ് മദ്യശാലയ്ക്ക് സമീപമുള്ള പാറമട മാലിന്യക്കൂമ്പാരമാണ്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. വലിയപാറ പാറമട മേഖലയിലും മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നു. അടിയന്തരമായി പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറിയിച്ചു.