ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 3921 നമ്പർ കൂനന്താനം ശാഖയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബ യൂണിറ്റുകൾ, മൈക്രോ യൂണിറ്റുകൾ, ബാലജനയോഗം എന്നീ പോഷക സംഘടനകളുടെ സംയുക്തയോഗം നടന്നു. ശാഖാ പ്രസിഡന്റ് ബൈജു പാടിയത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ സി.ജി രമേശൻ, ശാഖാംഗമായ ശ്യാമള പ്രസന്നൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പുതുച്ചിറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ശാഖാ സെക്രട്ടറി എം.ഡി സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എ വാസുദേവൻ, അരുൺ.കെ മോഹൻ, സുജാത രാജു തുടങ്ങിയവർ പങ്കെടുത്തു.