
ബദാം മിൽക്ക്
ചേരുവകൾ
പാൽ - ഒരു ലിറ്റർ
ബദാം - കാൽ കപ്പ് പൊടിച്ചത്
പനിനീര് - രണ്ട് ടേബിൾസ്പൂൺ
ഏലയ്ക്ക - 4 എണ്ണം
പഞ്ചസാര - പാകത്തിന്
തയ്യാറാക്കുന്ന വിധം
പാൽ ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. ബദാം, പഞ്ചസാര, ഏലയ്ക്ക എന്നിവയിട്ട് ചെറുതീയിൽ വച്ച് പകുതി വറ്റിച്ചെടുക്കുക.
ബദാം - റവ മിൽക്ക്
ബദാം - 5 എണ്ണം
റവ - ഒരു ടേബിൾസ്പൂൺ
പാൽ - രണ്ടര കപ്പ്
ഏലയ്ക്കാ - ഒരെണ്ണം പൊടിച്ചത്
നെയ്യ് - അര ടേബിൾ സ്പൂൺ
പഞ്ചസാര - ഒന്നര ടേബിൾ സ്പൂൺ
ബദാം തിളച്ച വെള്ളത്തിലിട്ട് വാട്ടി തൊലി കളഞ്ഞ് അരയ്ക്കുക. നെയ്യ് ഒരു പാനിലൊഴിച്ച് ചൂടാക്കുക. റവയിട്ട് ചെറുതീയിൽ വച്ച് വറുക്കുക. ചുവന്നു തുടങ്ങുമ്പോൾ പാലും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ബദാം അരച്ചതും ചേർത്ത് തിളപ്പിക്കുക. ഗ്ളാസിലേക്ക് പകർത്തി ചൂടോടെ വിളമ്പുക. ജലദോഷത്തിനും വരണ്ട ചുമയ്ക്കും ആശ്വാസം പകരുന്ന ഒരു പാനീയമാണിത്.

കസ്കസ് മിൽക്ക്
കസകസ്- 1 ടീസ്പൂൺ
പഞ്ചസാര - ഒന്നര ടീസ്പൂൺ
നെയ്യ് - ഒന്നര ടീസ്പൂൺ
വെള്ളം - ഒരു ടേബിൾ സ്പൂൺ
പാൽ - കാൽ ലിറ്റർ
ഏലയ്ക്ക - ഒരെണ്ണം
കസകസ ഒരു ടേബിൾ സ്പൂൺ വെള്ളത്തിലിട്ട് ഒരു മണിക്കൂർ വയ്ക്കുക. ഇനി കശകശയും ഏലയ്ക്കയും കൂടി നന്നായി അരച്ചുവയ്ക്കുക. നെയ്യ് ഒരു പാനിൽ എടുത്ത് ഉരുക്കുക. കശകശ പേസ്റ്റിട്ട് ഇളം ബ്രൗൺ നിറമാകുംവരെ വറുക്കുക. പാലും പഞ്ചസാരയും ചേർത്ത് ചെറുതീയിൽവച്ച് തിളപ്പിക്കുക. ഒാർമ്മശക്തി വർദ്ധിപ്പിക്കാൻ പറ്റിയ ഒരു പാനീയം ആണിത്.
കുൽഫി ഐസ്ക്രീം
ചേരുവകൾ
പാൽ: രണ്ട് കപ്പ്
കണ്ടൻസ്ഡ് മിൽക്ക്: അരക്കപ്പ്
പാൽപ്പൊടി: കാൽക്കപ്പ്
പഞ്ചാസാര: മൂന്നു ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി: അര ടീസ്പൂൺ
കശുവണ്ടിപ്പരിപ്പ്: 100 ഗ്രാം
തയ്യാറാക്കുന്ന വിധം
പാൽ, കണ്ടൻസ്സ് മിൽക്ക്, പാൽപ്പൊടി എന്നിവ യോജിപ്പിച്ച് തിളപ്പിക്കുക. ഇതിൽ പഞ്ചസാര ചേർത്ത് വീണ്ടും പത്ത് മിനിട്ട് തിളപ്പിക്കണം. ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങുക. ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പ് ചേർത്ത് നന്നായി ഇളക്കി കുൽഫി ബൗളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്തെടുക്കാം.

പാൽ- തണ്ണിമത്തൻ ഐസ്ക്രീം
ചേരുവകൾ
പാൽ: രണ്ടുകപ്പ്
കണ്ടൻസ്ഡ് മിൽക്ക്: അരക്കപ്പ്
പാൽപ്പൊടി: കാൽക്കപ്പ്
പഞ്ചസാര: രണ്ട് സ്പൂൺ
ഏലയ്ക്കാപ്പൊടി: ഒരു ടീസ്പൂൺ
തണ്ണിമത്തൻ പൾപ്പ് : ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള പാത്രത്തിൽ പാലും കണ്ടൻസ്ഡ് മിൽക്കും പാൽപ്പൊടിയും ചേർത്ത് അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കണം. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് പത്തുമിനിട്ട് ചെറുതീയിൽ തിളപ്പിച്ച ശേഷം വാങ്ങി ചൂടാറാൻ വയ്ക്കുക. ഇതിലേക്ക് തണ്ണിമത്തൻ പൾപ്പ് ചേർത്ത് മിക്സിൽ അടിച്ചെടുക്കണം. മിശ്രിതം ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്യുക. സെറ്റായ ശേഷം വിളമ്പാം.
അവൽ മിൽക്ക്
ചേരുവകൾ
അവൽ ................ 1/ 2 കപ്പ് (വറുത്തത്)
പാൽ.................. 2 കപ്പ് (തണുപ്പിച്ചത്)
പഞ്ചസാര .........3 ടേബിൾ സ്പൂൺ
പഴം .............. 3 എണ്ണം
കപ്പലണ്ടി ................... 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
പാൽ, പഞ്ചസാര, പഴം എന്നിവ നന്നായി അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് അവലും കപ്പലണ്ടിയും ചേർത്ത് നന്നായി ഇളക്കുക. സെർവിംഗ് ഗ്ലാസിലേക്ക് ഇതൊഴിച്ച് മുകളിൽ അവലും കപ്പലണ്ടിയും വച്ച് അലങ്കരിച്ച ശേഷം വിളമ്പാം