k-surendran

തിരുവനന്തപുരം: കോൺഗ്രസിനെ ഇല്ലാതാക്കാൻ എൽ ഡി എഫിന്റെ ഭരണ തുടർച്ച ആഗ്രഹിക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാൻ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'തിരഞ്ഞെടുപ്പിൽ ക്രി‌സ്‌‌‌ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകും. അതാകും ഇത്തവണത്തെ ടേണിംഗ് പോയിന്റ്'- അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത കേരളം ബിജെപിയുടെ ലക്ഷ്യമല്ലെന്നും, അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ശോഭ സുരേന്ദ്രൻ സജീവമായി തിരിച്ചെത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും,ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.