
മലയാളം ബിഗ് ബോസ് സീസൺ 3 ഉടൻ ആരംഭിക്കും. ഫെബ്രുവരി പകുതിയോടെ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോഹൻലാൽ അവതാരകനായെത്തുന്ന ഷോയുടെ പുതിയ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
'ദി ഷോ മസ്റ്റ് ഗോ ഓൺ' എന്നാണ് ടീസറിൽ ടാഗ് ലൈൻ പോലെ കടന്നുവരുന്ന വാചകം. ഇത്തവണയും ചെന്നൈയിൽ തന്നെയാണ് ഷോ നടക്കുക. കഴിഞ്ഞമാസം പതിനാലിന് തമിഴ് ബിഗ്‌ബോസ് സീസൺ 4 അവസാനിച്ചിരുന്നു. അതിന് ശേഷം ഈ സ്ഥലത്തുതന്നെ മലയാളത്തിന് വേണ്ടിയുള്ള സെറ്റ് വർക്ക് ആരംഭിച്ചിരുന്നു.
ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികളായി എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ക്വാറൻറൈനിൽ കഴിയേണ്ടിവരും. ജനുവരിയിലാണ് ബിഗ്‌ബോസ് സീസൺ 3 ആരംഭിക്കുന്ന വിവരം മോഹൻലാൽ ആരാധകരെ അറിയിച്ചത്.