kochi1

ന്യൂഡൽഹി: കൊച്ചി മെട്രോയുടെ വികസനത്തിന് കേന്ദ്രത്തിന്റെ വൻ സഹായ ഹസ്തം. മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റിൽ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചി മെട്രോയ്ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സർവീസുകൾക്കും ബഡ്ജറ്റിൽ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റർ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂർ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും അടുത്തുതന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ രണ്ട് സംസ്ഥാനങ്ങൾക്കും മെട്രോ വികസനത്തിനുൾപ്പടെ വാരിക്കോരി സഹായം അനുവദിച്ചതെന്നാണ് വിലയിരുത്തുന്നത്. ദേശീയ പാതാവികസനത്തിനും കേരളത്തിന് കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്.