anushka-kohli

മകളുടെ ചിത്രം പുറത്തുവിട്ട് ബോളിവുഡ് താരം അനുഷ്‌ക ശർമ്മ. കുട്ടിയുടെ പേരും നടി വെളിപ്പെടുത്തി. 'വമിക' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കൊഹ്‌ലിക്കും മകൾക്കുമൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെയാണ് നടി പങ്കുവച്ചിരിക്കുന്നത്.

'സ്‌നേഹവും കടപ്പാടും ജീവിത രീതിയാക്കിയാണ് ഞങ്ങൾ ഇതുവരെ ജീവിച്ചത്. പക്ഷേ 'വമിക' അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. കണ്ണുനീർ, ചിരി, സങ്കടം.. അങ്ങനെ കുറച്ച് സമയത്തിനുള്ള ഒരുപാട് വികാരങ്ങൾ ചിലപ്പോൾ മനസിലൂടെ കടന്നുപോകും. ഉറക്കം മാത്രം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ആശംസകൾക്കും പ്രാർഥനകൾക്കും നൽകുന്ന ഊർജ്ജത്തിനും നന്ദി'- എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.


കഴിഞ്ഞമാസമാണ് താരദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. കൊഹ്‌ലി തന്നെയാണ് അച്ഛനായ വിവരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.2017 ഡിസംബർ 11നായിരുന്നു വിരാട് കൊഹ്‌ലിയും അനുഷ്ക ശർമയും വിവാഹിതരായത്.