iffk

സ്രെ ബെനീച്ച മറന്നിട്ടില്ല ആ വംശഹത്യ . ബോസ് നിയയ്ക്കും-ഹെഴ്സഗവേനിയയ്ക്കും കൈവശമുള്ള ഈ പർവ്വത പട്ടണത്തിലെ കൂട്ടക്കുരുതി.1995 ജൂലായിൽ ബോസ്നിയൻ വംശജരായ എണ്ണായിരത്തോളം മുസ്ലീങ്ങളെയാണ് സ്രെ ബെനീച്ചയിൽ കൊന്നൊടുക്കിയത്.പുരുഷൻമാരും കുട്ടികളും അതിലടങ്ങുന്നു. ആ യുദ്ധത്തിന്റെ കഥയാണ്.

" ക്വോവാഡിസ് ,ഐഡ ".കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമാണിത്.ബോസ്നിയൻ ചലച്ചിത്രകാരിയായ ജാസ്മിലാ സെബാനിക് സംവിധാനം ചെയ്ത ഈ ചിത്രം ഓസ്കാറിൽ ബോസ്നിയയുടെ എൻട്രിയാണ്.ബെർലിൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.യു.എൻ പരിഭാഷകയായി യുദ്ധകാലത്ത് പ്രവർത്തിച്ച ഐഡയുടെ ഓർമ്മകളിലൂടെയാണ് കഥ നീങ്ങുന്നത്.ഐഡയുടെ മാതാപിതാക്കൾ ബോസ്നിയൻ ക്യാമ്പുകളിൽ യുദ്ധകാലത്ത് അഭയം തേടിയിരുന്നു.

സെർബിയൻ സൈനികർ ബോസ്നിയൻ വനിതകളെ മാനഭംഗപ്പെടുത്തിയതിലൂടെ സാരെജവോയിൽ സിംഗിൾ മദർ അല്ലെങ്കിൽ അച്ഛനില്ലാത്ത അമ്മമാർ പെരുകിയിരുന്നു.അത്തരമൊരു അമ്മയുടെ കഥ പറയുന്ന ജാസ്മിലാ സെബാനിക്കിന്റെ ഗ്രബാവിക്ക 2006 ൽ ബെർലിനിൽ ഗോൾഡൻ ബെയർ കരസ്ഥമാക്കിയിരുന്നു.സാരെജവോയിലാണ് 46 കാരിയായ ജാസ്മിലയുടെ ജനനം.

തിരുവനന്തപുരത്ത് 10 മുതൽ

ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് ഫെബ്രുവരി പത്തിന് തുടങ്ങും.14 നാണ് സമാപനം. ടാഗോർ , നിശാഗന്ധി ,കൈരളി, ശ്രീ, നിള എന്നീ തീയറ്ററുകളിലാണ് പ്രദർശനം.നിശാഗന്ധിയിൽ വൈകിട്ട് രണ്ട് ഷോകൾ മാത്രമേ ഉണ്ടാവുകയുള്ളു.മറ്റു തിയറ്ററുകളിൽ ദിവസം നാലുഷോയും.മൊത്തം 80 സിനിമകളാണ് പ്രദർശിപ്പിക്കുക.