income-tax

ന്യൂഡൽഹി: നികുതി ആനുകൂല്യങ്ങളിൽ വലിയമാറ്റങ്ങളോ ഇളവുകളോ ഇല്ലാതെ കേന്ദ്ര ബഡ്‌ജറ്റ്. എന്നാൽ രണ്ടരലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 75 വയസുകഴിഞ്ഞവർക്കും നികുതി റിട്ടേൺ സമർപ്പിക്കണ്ട. പെൻഷൻ, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവർക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

വാർഷിക വരുമാനം 2,50,001 മുതൽ അഞ്ച് ലക്ഷം വരെയുള്ളവർക്ക് അഞ്ച് ശതമാനം നികുതിയടക്കണം.

ബഡ്‌ജറ്റിലെ പുതിയ നികുതി സ്ളാബ് ഇങ്ങനെ-

5,00,001- 7,50,000 വരെ വാർഷികവരുമാനമുള്ളവർ 10%നികുതിയടക്കണം

7,50,000- 10,00,000 വരെ വാർഷികവരുമാനമുള്ളവർ 15%നികുതിയടക്കണം

10,00,000- 12,50,000 വരെ വാർഷികവരുമാനമുള്ളവർ 20%നികുതിയടക്കണം

12,50,001 വാർഷിക വരുമാനമുള്ളവർ 25 ശതമാനവും 15,00,000 വാർഷിക വരുമാനമുള്ളവർ 30 ശതമാനവും ആദായനികുതുയൊടുക്കണം.

നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വർഷമാക്കി കുറച്ചു. നേരത്തെ ഇത് ആറ് വർഷമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണിത്.