
ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. അടുത്തിടെയാണ് ഇരുവർക്കും ഒരു മകൾ പിറന്നത്. ഗർഭിണിയായതു മുതലുള്ള എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കിടാൻ ഇരുവരും സമയം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ, മകൾക്ക് പേരിട്ടതും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
'സ്‌നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.' മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്‌ക കുറിച്ചു.
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.