sunny

യുവാക്കളുടെ ആവേശമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തിയ സണ്ണിയുടെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ, അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലാണ്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു സണ്ണി. പൂവാറിലെ ഒരു റിസോർട്ടിലായിരുന്നു താമസമൊരുക്കിയത്. ഭർത്താവും മക്കളും സണ്ണിക്കൊപ്പമുണ്ടായിരുന്നു. ഒരാഴ്‌ചത്തെ ക്വാറന്റൈനും കഴിഞ്ഞാണ് താരം ഷൂട്ടിനെത്തിയത്. പൂവാറിൽ മക്കൾക്കും ഭർത്താവിനുമൊപ്പം സമയം ചെലവിടുന്ന ചിത്രങ്ങളെല്ലാം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്.