santhosh

സന്തോഷ് കീഴാറ്റൂർ, ആത്മീയ രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അവനോവിലോന ഷെറി, ടി. ദീപേഷ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. സന്തോഷ് കീഴാറ്റൂർ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ട്രാൻസ് ജെൻഡേഴ് സിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ ഇരുപതിലേറെ ട്രാൻസ് ജെൻഡേഴ് സും ഭാഗമാവുന്നുണ്ട്. എഡ്ഡി എന്ന ട്രാൻസ് ജെൻഡറുടെ വേഷമാണ് സന്തോഷ് കീഴാറ്റൂരിന്. ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമായിട്ടുണ്ട്. ഷെറി രചന നിർവഹിക്കുന്ന ചിത്രം സന്തോഷ് കീഴാറ്റൂർ പ്രൊഡക്ഷൻസ് - നിവ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്തോഷ് കീഴാറ്റൂരും ശ്രീമ അനിലും ചേർന്നാണ് നിർമാണം. ജലീൽ ബാദുഷ ആണ് ഛായാഗ്രാഹകൻ.