salini

മലയാളി പ്രേക്ഷകരുടെ പ്രിയ ബാലതാരങ്ങളായിരുന്നു ശാലിനിയും അനിയത്തി ശ്യാമിലിയും. പിന്നീട് ശാലിനി നായികയായി തിളങ്ങി നിൽക്കുന്ന അവസരത്തിലായിരുന്നു തമിഴ് നടൻ അജിത്തുമായുള്ള പ്രണയവും വിവാഹവും. വിവാഹശേഷം താരം അഭിനയത്തോട് പൂർണമായും വിട പറയുകയായിരുന്നു. അതേ സമയം, ശ്യാമിലി നായികയായി മടങ്ങിയെത്തി. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇവ. സിദ്ധാർത്ഥ് നായകനായ 'ഒയേ' എന്ന തെലുങ്ക് ചിത്രത്തിൽ നായികയായിട്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു.