
അഞ്ചുസംവത്സരം വിത്ത്,
വിസ്മയം! മണ്ണിൽകിടക്കും
ഉണരുവാനുയരാനൂർജ്ജം
മണ്ണിൽനിന്നൂറിപ്പുതയ്ക്കും!
ഒരു നാളിലൊരുസുപ്രഭാതം
ഞെട്ടിത്തെറിച്ചവൾപോരും
പത്താള് മോളിലായ് ചെല്ലും,
വര്യം, പദാകപോൽനിൽക്കും!
കാറ്റേത് വന്നുലച്ചാലും
മാമരങ്ങൾ മറിഞ്ഞാലും,
പതറിയില്ലവ ദീർഘകാലം
തപംകൊണ്ടുനേടിയോൾ, ധീര
വർഷങ്ങൾ ദീർഘമായ് നീളെ,
വാസങ്ങളജ്ഞാതമാകെ,
വേരാണ് തൻകരുത്തെന്ന്,
അകമേയറിഞ്ഞവൾ,മേധ
ചൈനയിൽ ദൂരെയാദിക്കില്ല,
അവളിന്നുമുണ്ടെന്നുകേൾക്കെ,
വിസ്മയത്തിൻ വിഹായസ്സിൽ...
ശുഭശുഭ്രമാകും പ്രതീക്ഷ!