chennithala

കാസർകോട്: കേന്ദ്രബഡ്ജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബഡ്ജറ്റ് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്വകാര്യവത്കരണത്തിനായുള്ള ബഡ്ജറ്റാണിതെന്നും ആരോപിച്ചു. റോഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.എൽ ഐ സി സ്വകാര്യവത്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഈ ബഡ്ജറ്റ് കേരളത്തിലെ ജനങ്ങൾക്ക് സ്വീകാര്യമായതല്ല . കേരളത്തിന് എയിംസ് പോലുമില്ല. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ഉളളത്. കൊവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും പറഞ്ഞിട്ടില്ല- ചെന്നിത്തല കുറ്റപ്പെടുത്തി.

വിത്തെടുത്ത് കുത്തി തിന്നുകയാണ് ബഡ്ജറ്റിലൂടെ കേന്ദ്രം ചെയ്യുന്നതെന്നായിരുന്നു കോൺ​ഗ്രസ് നേതാവും എം പിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ വിവമർശനം. ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് ബഡ്ജറ്റ്. തൊഴിലവസരം സൃഷ്ടിക്കാൻ ഒന്നുമില്ല. ബഡ്ജറ്റ് തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.